ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതത്തില്‍ മഹത്തായ ഒന്നാണ് അമ്മയാവുക എന്നത്. എന്നാല്‍ പ്രസവത്തിനു ശേഷമുള്ള അവളുടെ ആരോഗ്യവും വളരെ അധികം വിലകല്‍പ്പിക്കുന്നുണ്ട്. പണ്ട് മുതല്‍ക്കേ തന്നെ പ്രസവത്തിനു ശേഷമുള്ള ശുശ്രൂഷക്ക് നല്ലൊരു പ്രാധാന്യം നല്കിയിരുന്നു. പ്രസവാന്തര സമയത്തെ പരിചരണം, ആഹാരം, വ്യായാമം എന്നിവയെല്ലാം അമ്മയുടെ ആരോഗ്യത്തെയും ജീവിതത്തെയും സ്വാധീനിക്കുന്ന ഒന്നാണ്. ഇന്നത്തെ സ്ത്രീകള്‍ സുഖപ്രസവം താല്‍പര്യപ്പെടുന്നില്ലെങ്കിലും പ്രസവരക്ഷയ്ക് അവര്‍ പ്രാധാന്യം നല്കുന്നുണ്ട് . സുഖപ്രസവത്തിന്റെ കാലം ഇല്ലാതായിരിക്കുന്നു. നൊന്ത് പ്രസവിക്കുന്നത് ഇന്ന് പേടിയോടെ ആണ് സ്ത്രീകള്‍ കാണുന്നത് . വേദനയില്ലാതെ കുഞ്ഞിനെ പുറത്തെടുക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാലും പ്രസവരക്ഷയുടെ പ്രാധാന്യം ഇന്നും പഴയതുപോലെ തന്നെ നിലനില്‍ക്കുന്നു. ഒരു ഗര്‍ഭിണിയ്ക്ക് പ്രസവാനന്തരം ഉണ്ടാവുന്ന എല്ലാ ശാരീരിക ക്ലേശങ്ങളും ഇല്ലാതാക്കാനാണ് പ്രസവരക്ഷ സ്വീകരിക്കുന്നത്. ഗര്‍ഭാശായ ശുദ്ധി വരുത്തുകയും പേശികള്‍ക്ക് ബലം നല്കുകയും ഗര്‍ഭിണിയിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ പൂര്‍വസ്തിതിയിലാക്കുകയും ചെയുന്നവയാണ് പ്രസവരക്ഷാമരുന്നുകള്‍. പ്രസവിച്ച സ്ത്രീയുടെ ശാരീരിക സ്ഥിതിയെ കണക്കിലെടുത്ത് വേണം മരുന്നുകള്‍ നിര്‍ദേശിക്കാന്‍. പ്രസവരക്ഷയുടെ ഔഷധങ്ങള്‍ മുലപ്പാലിലൂടെ കുഞ്ഞിനും രോഗപ്രതിരോധശേഷി ലഭിക്കുന്നു. സിസേറിയന്‍ പ്രസവത്തിന്റെ കാര്യത്തില്‍ മുറിവ് ഉണങ്ങിയതിനു ശേഷം മാത്രമേ തേച്ചുകുളി പാടുള്ളൂ. ഇന്നത്തെ കാലത്ത് ഗര്‍ഭം ധരിച്ചത് മുതല്‍ പ്രസവം വരെ ദേഹമനങ്ങാതെ ഇരിക്കുന്നവരാണ് ഭൂരിഭാഗവും അങ്ങനെ ഉള്ളവരുടെ അടിവയറ്റില്‍ മേദസ്സ് അടിഞ്ഞു കൂടുന്നതായി കണ്ടുവരുന്നു ഇത് പ്രസവസമയത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. അതിനാല്‍ തന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അധികം ഭാരമില്ലാത്ത ജോലികള്‍ ചെയ്യുകയും ആവശ്യത്തിനു വിശ്രമിക്കുകയും ചെയ്യുന്നതായിരിക്കും അഭികാമ്യം.
പ്രസവിച്ച സ്ത്രീയ്ക്ക് വിശപ്പ് വന്നാല്‍ ആദ്യം നല്‍കുന്നത് പഞ്ചകോലചൂര്‍ണം ചേര്‍ത്ത് കഞ്ഞി നല്കാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. കുറുഞ്ഞികുഴമ്പ് , വിദ്യാരാദിഗണത്തിലെ ഔഷധങ്ങള്‍ എന്നിവയും ഈ അവസരത്തില്‍ ഉപയോഗിക്കുന്നു. പന്ത്രണ്ട് ദിവസം കഴിയാതെ മാംസാഹാരങ്ങള്‍ കഴിക്കാന്‍ പാടില്ല എന്നാണ് ആയുര്‍വേദവിധി. എങ്കിലും വ്യായാമം ഇല്ലാത്ത ജീവിതരീതിയും തെറ്റായ ഭക്ഷണക്രമവും ആയതിനാല്‍ പ്രസവരക്ഷാചികിത്സ എല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ് ഉത്തമം. അശ്രദ്ധയോടെയുള്ള പരിചരണം പിന്നീട് രോഗാവസ്ഥക്ക് കാരണമാകാറുണ്ട്. പ്രസവാന്തരം സ്ത്രീകളിലുണ്ടാകുന്ന മാറ്റങ്ങള്‍ പൂര്‍ണമായി മനസിലാക്കി ആയുര്‍വേദത്തിന്റെ പുണ്യത്തിലൂടെയുള്ള പരിചരണവും ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ നിലനില്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ : www.ayurveda-treatment-hospital.com/prepost-natal-care


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ